"Yaadein - ബോളിവുഡ് റെട്രോ നൈറ്റ്" ടൈറ്റിൽ ലോഞ്ച് ദീപക് ദേവ് നിർവഹിച്ചു

May 7, 2021

സിഡ്‌നി: നമ്മുടെ മനസ്സുകളിൽ എന്നും കുളിർമ പകരുന്ന സംഗീതമാണ് എഴുപതുകളിലെയും എൺപതുകളിലെയും ഹിന്ദി ഗാനങ്ങൾ. ആ ഓർമ്മകളെ തട്ടിയുണർത്താൻ, വീണ്ടുമൊന്ന് അയവിറക്കുവാൻ, സിഡ്നി മലയാളികൾ നിങ്ങൾക്കായി ഒരുക്കുന്ന സംഗീത വിരുന്നാണ് മെട്രോ മലയാളം "Yaadein - ബോളിവുഡ് റെട്രോ  നൈറ്റ്". 

ഇന്ന് (മെയ് 7) വൈകിട്ട് ഏഴു മണിക്ക് പ്രശസ്ത സംഗീത സംവിധായകൻ ദീപക് ദേവ് മെട്രോ മലയാളം ഫേസ് ബുക്ക് ലൈവിലൂടെ "Yaadein - ബോളിവുഡ് റെട്രോ നെറ്റിന്റെ" ടൈറ്റിൽ ലോഞ്ച് നിർവഹിച്ചു.

ടോണിയോ ലോയേഴ്സ് ആണ് ടൈറ്റിൽ സ്പോൺസർ. മെയ് 22 മുതൽ എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് 8:00 മണിക്ക് മെട്രോ മലയാളം ഓസ്‌ട്രേലിയയുടെ ഫേസ്ബുക് പേജിലൂടെയാണ് ഈ പരിപാടിയുടെ സംപ്രേക്ഷണം. ഓഗസ്റ്റ് 7 ന് ക്വാക്കേർസ് ഹില്ലിൽ വെച്ച് നടത്തുന്ന ലൈവ് സ്റ്റേജ് ഷോയോടുകൂടി ഈ പരിപാടിയുടെ സീസൺ-1 ന് സമാപനം കുറിക്കും. 

കൂടുതൽ വിവരങ്ങൾക്കും സ്‌പോൺസർഷിപ്പ് അന്വേഷണങ്ങൾക്കും  ബന്ധപ്പെടുക; ബിനു വി ജോർജ് 0426848390. 

Related Post