വേൾഡ് മലയാളി കൗൺസിൽ "ഗ്ലോബൽ ഓണം ആഘോഷം 2021" ന്  നാളെ സിഡ്‌നിയിൽ തുടക്കം കുറിക്കും

Sept. 3, 2021

പൂക്കളവും, ഓണച്ചന്തയും, വള്ളംകളിയും, പിന്നെ വിഭവസമൃദ്ധമായ ഓണസദ്യയും. ഓണമെന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഓർമ വരുന്നത് ഇവയൊക്കെയാണ്. ലോകമെമ്പാടുമുള്ള മലയാളികൾ എല്ലാ വർഷവും ജാതി-മത ഭേദമന്യേ ഒത്തൊരുമയോടെ ആഘോഷിക്കുന്ന ഓണം ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തിൽ അറുപത്തഞ്ചോളം ലോക രാജ്യങ്ങളിൽ പ്രതിനിത്യമുള്ള വേൾഡ് മലയാളി കൌൺസിൽ ഓൺലൈനായി ആഘോഷിക്കുകയാണ്. നാളെ (2021 Sep 4)  ശനിയാഴ്ച സിഡ്‌നി സമയം വൈകിട്ട് 5:00 മണി (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:30) മുതൽ സിഡ്‌നിയിൽ നിന്നും ആരംഭിച്ച് 24 മണിക്കൂറിനു ശേഷം വാഷിംഗ്‌ടൺ DC യിൽ അവസാനിക്കും വിധമാണ് WMC ഓണാഘോഷം ക്രമീകരിച്ചിരിക്കുന്നത്. 

WMC യുടെ വിർചുവൽ ഓണാഘോഷം സൂം പ്ലാറ്റുഫോം വഴി ലോകത്തെവിടെയിരുന്നും വീക്ഷിക്കാവുന്നതാണ്. കേരള ടൂറിസം, KTDC ഉൾപ്പെടെ നിരവധി രാജ്യങ്ങളിലെ പ്രാദേശിക ഭരണകൂടങ്ങളുടെയും അസ്സോസിയേഷനുകളുടെയും സഹകരണം മലയാളികളുടെ ഈ ആഗോള ഉത്സവത്തിന് നേടിയെടുക്കാൻ കഴിഞ്ഞതിൽ വേൾഡ് മലയാളി കൌൺസിൽ അംഗങ്ങൾ വളരെയധികം കൃതാർത്ഥരാണ്. നിരവധി പ്രാദേശിക സ്പോൺസർമാർക്കൊപ്പം കേരളത്തിലെ പ്രശസ്തമായ ജ്യൂവലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആണ് ഈ പരിപാടിയുടെ ഗ്ലോബൽ സ്പോൺസർ.     

വസുധൈവ കുടുംബകം എന്ന ആശയം ഉൾക്കൊണ്ട് ജാതി-മത ഭേദമന്യെ ആഘോഷിക്കുന്ന മലയാളികളുടെ ഒരുമയുടെയും ഐശ്വര്യത്തിന്റെയും ശാന്തിയുടെയും സമാധാനത്തിന്റെയും നന്മയുടെയും പ്രതീകമായ  ഓണാഘോഷത്തിന് നിരവധി ലോക നേതാക്കൾ ആശംസകൾ അറിയിച്ചുകഴിഞ്ഞു. 

വേൾഡ് മലയാളി കൗൺസിലിന്റെ ആറോളം റീജിയനുകൾ ഒത്തുചേർന്നാണ് ലോകമെമ്പാടുമുള്ള മലയാളി കലാകാരന്മാരുടെ നിരവധി കലാപ്രകടനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഓണാഘോഷം സംഘടിപ്പിക്കുന്നത്. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ നിന്നും ആരംഭിച്ച് എല്ലാ WMC റീജിയനുകളിൽ കൂടിയും കടന്ന് 24 മണിക്കൂറിനു ശേഷം അമേരിക്കയിലെ വാഷിംഗ്‌ടൺ DC യിലാണ് ഓണാഘോഷം അവസാനിക്കുന്നത്. ഫാർ ഈസ്റ്റ് ഏഷ്യ & ഓസ്ട്രേലിയ, ഇന്ത്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക തുടങ്ങിയ റീജിയനുകളിലെ WMC അംഗങ്ങൾക്ക് പുറമെ മറ്റ് നിരവധി മലയാളി അസ്സോസിയേഷനുകളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ലോക റെക്കോർഡിലേക്ക് കയറാൻ സാധ്യതയുള്ള ഈ ഓണാഘോഷം നടത്തപ്പെടുന്നത്. 

24 മണിക്കൂർ എല്ലാ WMC റീജിയനുകളിലേക്കുമായി വിഭജിച്ചു നൽകിയാണ് ഓണ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. വേൾഡ് മലയാളി കൗൺസിലിന്റെ എല്ലാ പ്രവർത്തനങ്ങളിലും എന്നും എല്ലായ്‌പോഴും സഹകരിച്ച നല്ലവരായ എല്ലാ അംഗങ്ങളുടെ ഭാഗത്തു നിന്നും ഈ ഓണാഘോഷത്തിന് വേണ്ട എല്ലാവിധ സഹകരണവും  പിന്തുണയും അഭ്യർത്ഥിക്കുന്നതായി WMC ഗ്ലോബൽ, റീജിയണൽ, പ്രൊവിൻസ് ഭാരവാഹികൾ അറിയിച്ചു.

നാളെ  ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 .30 മുതൽ 24 മണിക്കൂർ നേരം ഏവർക്കും ഈ പ്രോഗ്രാം സൂം വഴി കാണുന്നതിനുള്ള ലിങ്ക് ചുവടെ ചേർക്കുന്നു. 

Join Zoom Meeting
https://us02web.zoom.us/j/86163229012?pwd=TllCYVFLekpZOW1nTFlRcXVvWFhvZz09

Meeting ID: 861 6322 9012
Passcode: 04092021

Related Post