WMC ഫാർ ഈസ്റ്റ് ഏഷ്യ & ഓസ്ട്രേലിയ റീജിയൻ വുമൺസ് ഫോറം രൂപീകരിച്ചു

Oct. 18, 2021

വേൾഡ് മലയാളി കൗൺസിൽ ഫാർ ഈസ്റ്റ് ഏഷ്യ & ഓസ്ട്രേലിയ റീജിയൻ വുമൺസ് ഫോറം രൂപീകരിച്ചു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വുമൺസ് ലീഡേഴ്സും, ഫാർ ഈസ്റ്റ്‌ ഏഷ്യ & ഓസ്ട്രേലിയ ലീഡേഴ്‌സും, പ്രൊവിൻസ് പ്രെസിഡന്റുമാരും പങ്കെടുത്ത ചടങ്ങിലാണ് പുതിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തത്.

ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന സ്ഥാനാരോഹണ ചടങ്ങിൽ വുമൻസ് ഫോറം പ്രസിഡന്റായി ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ നിന്നുള്ള ദീപ സുജീത്, സെക്രട്ടറിയായി മലേഷ്യയിൽ നിന്നുള്ള സുധ മേനോൻ, ട്രഷററായി തായ്‌ലൻഡിൽ നിന്നുള്ള സംഗീത സജിത്ത് എന്നിവർ സ്ഥാനമേറ്റു. 

മീര ശ്രീജിത്ത്‌ (ബ്രൂണൈ), സ്മിത രാജേഷ് (തായ്‌ലൻഡ്), ശ്രീലക്ഷ്മി ആനന്ത് (മലേഷ്യ ), ഷാനു അജോയ് (തായ്‌ലൻഡ്), ചന്ദ്രിക എ.ആർ - Rika (സിഡ്നി), ലീൻസ് ജോസഫ് (സിങ്കപ്പൂർ), ആശ സനീർ (മെൽബൺ) എന്നിവരെ കോർ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ദീപ സുജിത്ത് ഭാവി പരിപാടികളെക്കുറിച്ചുള്ള പുതിയ കമ്മിറ്റിയുടെ കാഴ്ചപ്പാട്  അവതരിപ്പിച്ചു.

Related Post