സിഡ്നി മലയാളി കൂട്ടായ്മയുടെ ഓൺലൈൻ ഓണാഘോഷം ഓഗസ്റ് 22 ന്

Aug. 17, 2021

കോവിഡ് നിയന്ത്രണങ്ങളുടെ പരിമിതിക്കുള്ളിൽ ഈ  വർഷത്തെ  ഓണം  ആഘോഷിക്കുമ്പോൾ   പരസ്പരം  കാണുവാനും  ആശംസകൾ  പങ്കുവെയ്ക്കുവാനും സിഡ്നി  മലയാളി  കൂട്ടായ്മ സൂമിലൂടെ  അവസരമൊരുക്കുന്നു .ഓഗസ്റ്റ്  22  ഞായറാഴ്ച  വൈകിട്ട്  5  മണിക്ക്  നടക്കുന്ന  സൂം  ഓണാഘോഷത്തിൽ  ഓണപ്പാട്ടുകൾ ,നാടൻ  പാട്ടുകൾ ,നൃത്ത  ശില്പങ്ങൾ  ,സ്കിറ്റ്     മുതലായ  കലാവിരുന്നുകൾക്കുമൊപ്പം  ഓസ്‌ട്രേലിയയിൽ  നിർമിച്ചു  ഏറെ  ശ്രദ്ധ  നേടിയ  'ചിങ്ങനിലാവ്' എന്ന  ഓണപ്പാട്ടിന്റെ  വിശേഷങ്ങൾ  അതിന്റെ  അണിയറ  പ്രവർത്തകർ  പങ്കുവെക്കുകയും ചെയ്യും .ഇത്  കൂടാതെ  തമ്മിൽ  കാണുവാൻ  സാധിക്കാത്ത  നിയന്ത്രണങ്ങളുടെ ഈ  ദിവസങ്ങളിൽ    പരസപരം    വിശേഷങ്ങൾ  പങ്കുവെയ്ക്കുവാനും  സംവദിക്കുവാനും  ആശംസകൾ  കൈമാറുവാനുമുള്ള   അവസരവും  ഉണ്ടായിരിക്കും . കരുതലോടെ  ഒരുമയോടെ  നമുക്ക്  ഓണമാഘോഷിക്കാം .ഏവർക്കും  സ്വാഗതം

Cordially inviting you all for our Onam Zoom meeting on 
Sunday, August 22 2021 at 5:00 PM AEST

"ഒരുമയോടെ കരുതലോടെ ഈ കോവിഡ് കാല ഓണം"

Join Zoom Meeting
https://us02web.zoom.us/j/81818903368?pwd=R3dFN2J6U1FJdlMrWGpyUlgxa2ZSdz09

Meeting ID: 818 1890 3368
Passcode: 220821

Related Post