ഓസ്‌ട്രേലിയൻ - മലയാളി ചിത്രമായ ഞാൻ മിഖായേലിലെ ഗാനം പുറത്തിറങ്ങി

July 17, 2021

എ.കെ ഫിലിംസിന്റെ ബാനറിൽ കാൻബറ സ്വദേശിയും കോൺഫിഡൻസ് റിയൽ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ ഉടമയുമായ അനീഷ്. കെ. സെബാസ്റ്റ്യൻ നിർമ്മിച്ച് നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെ ഓസ്‌ട്രേലിയൻ മലയാളികൾക്ക് സുപരിചിതനായ ജോസ് സണ്ണി സംവിധാനം ചെയ്യുന്ന 'ഞാൻ മിഖായേൽ 'എന്ന ചിത്രത്തിലെ 'മിഴിക്കുമ്പിൾ' എന്ന് തുടങ്ങുന്ന ഗാനം ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങി. 

പ്രശസ്ത സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ നോട്ട്ബുക് എന്ന ചിത്രത്തിലൂടെ സംഗീതസംവിധായകനായി തുടക്കം കുറിച്ച് നിരവധി ചലച്ചിത്രങ്ങൾക്ക് സംഗീതം നൽകിയ മെജ്ജോ ജോസഫിന്റെ സംഗീത സംവിധാനത്തിൽ ഷോബിൻ കണ്ണങ്ങാട്ട് രചിച്ച ഈ ഗാനം പ്രശസ്ത ഗായകൻ ഹരിചരൺ ആണ് ആലപിച്ചിരിക്കുന്നത്.

പൂർണ്ണമായും ഓസ്ട്രേലിയയിൽ ചിത്രീകരിച്ച ഈ സിനിമയിൽ അമ്പതിലേറെ ഓസ്ട്രേലിയൻ മലയാളികളായ അഭിനേതാക്കളെ അണിനിരത്തിയിരിക്കുന്നു. ഈ ലോക്ക്ഡൗൺ കാലഘട്ടത്തിൽ, സംവിധായകൻ ഓസ്‌ട്രേലിയയിൽ നിന്നും മറ്റു സാങ്കേതിക പ്രവർത്തകർ ഇന്ത്യയിൽ നിന്നും പങ്കെടുത്തുകൊണ്ടാണ് ഈ ഗാനം പൂർത്തീകരിച്ചത്. 

Related Post