മാലിക് ജൂലൈ 15 ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും

July 2, 2021

ഫഹദ് ഫാസിൽ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന, മഹേഷ് നാരായൺ സംവിധാനം ചെയ്ത് ആന്റോ ജോസഫ് നിർമിക്കുന്ന, "മാലിക്" ഈ വരുന്ന ജൂലൈ 15 ന് OTT പ്ലാറ്റുഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ഏറെ പ്രതീക്ഷകളോടെയെത്തുന്ന ഈ ചിത്രത്തിന്റെ സംവിധാനത്തിന് പുറമെ കഥയും, തിരക്കഥയും, എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത് നിരവധി ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായി പ്രവർത്തിച്ച മഹേഷ് നാരായൺ തന്നെയാണ്. 25 കോടി രൂപയാണ് ഈ ചിത്രത്തിന്റെ നിർമാണത്തിന് ചിലവായതായി നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. 

കോവിഡിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ നിരവധി മലയാള ചിത്രങ്ങളാണ് OTT പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്യുന്നത്. പ്രശസ്ത നടന്മാരിൽ ഫഹദിന്റെ ചിത്രങ്ങളാണ് കൂടുതലായും OTT യിൽ റിലീസ് ചെയ്തിരിക്കുന്നത്, അവയിൽ മിക്കതും വളരെ മികച്ച അഭിപ്രായം നേടുകയും സാമ്പത്തികമായി വിജയിക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ദിവസം പൃഥ്വിരാജ് സുകുമാരന്റെ "കോൾഡ് കേസ്" എന്ന ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത് നല്ല അഭിപ്രായം നേടി മുന്നേറുകയാണ്.    

Related Post