നിയമസഭ തെരെഞ്ഞെടുപ്പ്-2021; കേരളം വീണ്ടും ചുവക്കുന്നു

May 2, 2021

തിരുവനന്തപുരം: 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ കേരളം തുടർ ഭരണത്തിലേക്ക് കടക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി നൂറ്റിനാല്പത്തിൽ നൂറിനോടടുത്ത സീറ്റുകളിൽ മുന്നിട്ടു നിൽക്കുന്നു.

NDA മുന്നണിക്ക് ഒരു സീറ്റും ലഭിക്കാനിടയില്ല പക്ഷെ ചെറിയ പ്രതീക്ഷ നൽകികൊണ്ട് പാലക്കാട് ഇ ശ്രീധരൻ മിന്നുന്ന പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുകയാണ്. പാലായിൽ ജോസ് കെ മാണിയെ പതിമൂവായിരത്തിലേറെ വോട്ടുകൾക്ക് മാണി സി കാപ്പൻ പരാജയപ്പെടുത്തി. ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുറഞ്ഞു. തൃത്താലയിൽ വി ടി ബൽറാമിനെ പരാജയപ്പെടുത്തി എം ബി രാജേഷ് വിജയിച്ചു. എം എം മണി നാല്പതിനായിരത്തോളം വോട്ടുകൾക്ക് വിജയിച്ചു. പി കെ ഫിറോസ് താനൂരിൽ പരാജയപ്പെട്ടു. നേമത്ത് വി ശിവൻകുട്ടി കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തി. പി രാജീവ് വിജയിച്ചു. ശബരീനാഥ് പരാജയപ്പെട്ടു. കെ സുരേന്ദ്രന് മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും ഒരിക്കൽ പോലും ലീഡ് നേടാൻ കഴിഞ്ഞില്ല. മന്ത്രിമാരായ കെ ടി ജലീൽ, മെഴ്‌സികുട്ടിയമ്മ എന്നിവർ പിന്നിട്ടു നിൽക്കുന്നു. സിപിഎം ന്റെ കോട്ടയായ തളിപ്പറമ്പിൽ ഗോവിന്ദൻ മാസ്റ്ററുടെ ഭൂരിപക്ഷം വൻതോതിൽ കുറഞ്ഞു. പി സി ജോർജ് പൂഞ്ഞാറിൽ എൽഡിഎഫിന്റെ സെബാസ്റ്റ്യൻ കുളത്തിങ്കലിനോട് പരാജയപ്പെട്ടു. രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ നല്ല ഭൂരിപക്ഷത്തിൽ വിജയിച്ചു. 

Related Post