ഓസ്ട്രേലിയയും ന്യൂസീലാൻഡും കീഴടക്കാൻ നവംബർ 18 മുതൽ 'കുറുപ്പ്'

Nov. 15, 2021

സിഡ്‌നി: കോവിഡ് വിലക്കുകൾക്കു ശേഷം വീണ്ടും തുറന്ന തീയേറ്ററുകൾ പുരപ്പറമ്പുകളാക്കി മാറ്റുകയാണ് 'കുറുപ്പ്'. ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് കുറുപ്പ്. നവംബർ 18 വ്യാഴാഴ്ച മുതൽ ഓസ്‌ട്രേലിയയിലെയും ന്യൂസീലൻഡിലെയും പ്രധാന കേന്ദ്രങ്ങളിലെല്ലാം 'കുറുപ്പ്' പ്രദർശനം തുടങ്ങുകയാണ്.

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ കഥയെ ആസ്പദമാക്കിയാണ് ശ്രീനാഥ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്ദ്രജിത്ത്, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് നിർമാണം. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. 

ഓസ്‌ട്രേലിയയിലും ന്യൂസീലൻഡിലും ഈ ചിത്രം പ്രദര്ശനത്തിനെത്തിക്കുന്നതു സതേൺ സ്റ്റാർ ഇന്റര്നാഷനലാണ് (www.southernstarinternational.com). താഴെ കൊടുത്തിരിക്കുന്ന പ്രധാനപ്പെട്ട തീയേറ്റർ ഗ്രൂപ്പ്കളുടെ വെബ്സൈറ്റുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.  

www.eventcinemas.com.au

www.villagecinemas.com.au

www.dendy.com.au

www.montereyupperhutt.com.au

www.eventcinemas.co.nz

www.hoyts.co.nz

https://hastings.focalpointcinema.co.nz

www.statecinemas.co.nz 

നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

അതേസമയം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഉൾപ്പടെയുള്ള ഭാ​ഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. കേരളത്തിൽ 505 സ്ക്രീനുകളിൽ പ്രദർശനത്തിന് എത്തിയ ‘കുറുപ്പ്’  6 കോടി മുപ്പതു ലക്ഷം രൂപ ഗ്രോസ് കലക്‌ഷനാണ് ആദ്യദിവസം തന്നെ നേടിയത്. മൂന്നരക്കോടി രൂപയോളം  നിർമാതാവിന്റെ ഷെയറും ലഭിച്ചു. ലോകമാകെ 1500 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

Related Post