ഗോൾഡ് കോസ്റ്റ് ലഗാൻസിൻ്റെ ക്രിക്കറ്റ് ടൂർണമെൻ്റ് സീസൺ 2 സെപ്തംബർ 11ന്

Metrom Australia Sept. 2, 2021

ഗോൾഡ് കോസ്റ്റ് ലഗാൻസ് സ്പോർടിങ്ങ് ക്ലബ് ക്രിക്കറ്റ് ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു. 12 ടീമുകൾ മാറ്റുരയ്ക്കുന്ന ക്രിക്കറ്റ് ടൂർണമെൻ്റ് സീസൺ 2 ഈ മാസം 11 ന്  (ശനിയാഴ്ച) രാവിലെ 7.30 ന് ആരംഭിക്കുന്നതാണ്. Kleinschmidt Sports Park, 24 Rivermil Terrace, Maudsland 4310 ആണ് മത്സരവേദി. 

ജേതാക്കൾക്ക് ബെല്ല ക്വീസ് ലാൻഡ് പ്രോപർട്ടീസ് സ്പോൺസർ ചെയ്യുന്ന 1001 ഡോളറാണ് സമ്മാനം. റെണ്ണറപ്പിന് എസ് ജെ ലോയേർസ് സമ്മാനിക്കുന്ന 501 ഡോളർ ലഭിക്കുന്നതാണ്. കൂടാതെ മികച്ച ബാസ്റ്റ്മാനും ബൗളർക്കും പുരസ്കാരം ഉണ്ടായിരിക്കുന്നതാണ്. മത്സര വേദിയിൽ പിൻ്റൊ കാറ്ററിംഗിൻ്റെ ഫുഡ് സ്റ്റാളും ഉണ്ടായിരിക്കും.

Related Post