ഗാർഹികവും കുടുംബപരവുമായ അക്രമം സംബംന്ധിച്ച ചർച്ച ഇന്ന് രാത്രി 8:00 മണിക്ക്

May 28, 2021

ഓസ്‌ട്രേലിയയിൽ ഗാർഹികവും കുടുംബപരവുമായ അക്രമം സംബംന്ധിച്ച അവബോധം ജനങ്ങളിൽ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വിവരങ്ങൾ പങ്കുവെക്കുകയാണ് ഇന്ന് രാത്രി 8:00 മണിക്ക് മെട്രോ മലയാളം ലൈവിലൂടെ ഒരു പറ്റം സിഡ്‌നി മലയാളി പ്രൊഫഷണലുകൾ. "ബ്രേക്ക് ദി സൈലെൻസ് - ഹാവ് യുവർ വോയിസ് ഹേർഡ്" എന്ന പേരിൽ അജയ് രാംദാസ് (White Ribbon Community Partner), ഷിറിൻ സ്റ്റീവ് (Consultant Psychologist), ദീപ സുജിത് (Mediator and Family Dispute Resolution Practitioner), ഷീലാ നായർ (Bharatha Natyam Exponent), മിട്ടു ഗോപാലൻ (Solicitor/Pricipal - Freedman and Gopalan) എന്നിവർ പങ്കെടുക്കുന്ന ഈ ചർച്ച ഇന്നത്തെ സാമൂഹിക ചുറ്റുപാടിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്. ഇന്ന് (28-5-2021 Friday) രാത്രി 8:00 മണിക്ക് ഈ പ്രോഗ്രാം മെട്രോ മലയാളം ഫേസ്ബുക് ലൈവിലൂടെ കാണുവാൻ എല്ലാവരെയും സ്വാഗതം ചെയ്യുകയാണ്.  

Related Post