ഓസ്‌ട്രേലിയയിൽ നിന്നും ഒരോണപ്പാട്ട്

Aug. 16, 2021

ആസ്‌ട്രേലിയയിലെ സിഡ്‌നിയിൽ നിന്നുള്ള ഓണപ്പാട്ട് ഏറെ ശ്രദ്ധേയമാകുന്നു. സിഡ്‌നിയിലെ സൗണ്ട് വൈബ്‌സ് സ്റ്റുഡിയോ നിർമ്മിച്ച 'ചിങ്ങനിലാവ് ' എന്ന ഓണപ്പാട്ടിന് വരികളെഴുതിയിരിക്കുന്നത് ഓസ്‌ട്രേലിയൻ പ്രവാസിയായ ജെയിംസ് ചാക്കോയാണ്. പ്രശസ്ത കീ ബോർഡ് പ്രോഗ്രമറായ മധു പോളാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നു. സിഡ്‌നിയിലെ ശ്രദ്ദേയനായ ഗായകൻ ബേസിൽ ഫെർണാണ്ടെസ് ഗാനം ആലപിച്ചിരിക്കുന്നു. കൊച്ചിയിലും സിഡ്‌നിയിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഗാനരംഗങ്ങളിൽ നർത്തകിയായ അഡ്വക്കറ്റ് പ്രിയദർശിനി ദീപക്, ബേബി ശ്രീരുദ്ര, മാസ്റ്റർ ചരൺ എന്നിവർക്കൊപ്പം സിഡ്‌നിയിലെ ചിത്രകാരിയായ സീമ മനോജും അഭിനയിച്ചിരിക്കുന്നു. റിയ രവീന്ദ്രൻ നൃത്ത സംവിധാനം നിർവഹിച്ചു.

Link-https://youtube.com/watch?v=1ffJXvZPRJA&feature=share

Related Post