AIBC പ്രെസിഡന്റായി (NSW) ഇർഫാൻ മാലിക് തിരഞ്ഞെടുക്കപ്പെട്ടു

Aug. 16, 2021

സിഡ്‌നി: ഓസ്ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിലിന്റെ (AIBC) 2021-23 ലേക്കുള്ള മാനേജ്‌മന്റ് കമ്മിറ്റി തെരെഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം നടന്നു. സിഡ്‌നി സ്വദേശിയും അറിയപ്പെടുന്ന സ്റ്റാർട്ട് അപ്പ് ബിസിനസ് പ്രൊമോട്ടറുമായ ഇർഫാൻ മാലിക്കിനെ AIBC-യുടെ NSW സംസ്ഥാന പ്രെസിഡന്റായി തെരെഞ്ഞെടുത്തു. inQ ഇന്നോവേഷൻ ഗ്ലോബൽ എന്ന കമ്പനിയുടെ ഡിറക്ടരും വേൾഡ് മലയാളി കൌൺസിൽ (WMC) ഗ്ലോബൽ (ഫാർ ഈസ്റ്റ് & ഓസ്ട്രേലിയ) വൈസ് പ്രെസിഡന്റുമാണ് ഇർഫാൻ മാലിക്. 

1986 ൽ തുടക്കമിട്ട AIBC യുടെ പ്രവർത്തനങ്ങൾ വിജയകരമായി 35 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. AIBC യുടെ നാഷണൽ ചെയർ അറിയപ്പെടുന്ന ഓസ്‌ട്രേലിയൻ മലയാളിയും വിക്ടോറിയൻ, ക്വീൻസ്ലാൻഡ് സംസ്ഥാനങ്ങളിൽ നിരവധി ഉയർന്ന ഗവണ്മെന്റ് പദവികൾ വഹിക്കുകയും 2009 ലെ ഓർഡർ ഓഫ് ഓസ്ട്രേലിയ ബഹുമതി ലഭിക്കുകയും ചെയ്ത ജിം വർഗീസ് ആണ്. ഓസ്‌ട്രേലിയയും ഇന്ത്യയുമായുള്ള വ്യാപാര വ്യവസായ ബന്ധങ്ങളിൽ നേതൃപരമായ പങ്കു വഹിക്കുന്ന ഓർഗനൈസേഷൻ ആണ് AIBC. 

Related Post